പി.പി.ഇ കിറ്റ് ധരിച്ച് കവർച്ചയ്ക്കെത്തിയ രണ്ട് പേർ അറസ്റ്റിൽ.


കോഴിക്കോട് പുതുപ്പാടിയിൽ ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് പി.പി.ഇ കിറ്റ് ധരിച്ച് കവർച്ചയ്ക്കെത്തിയ രണ്ട് പേർ അറസ്റ്റിൽ. തെയ്യപ്പാറ സ്വദേശികളായ അനസ്, അരുണ്‍ എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. മണല്‍ വയല്‍ കുംബിളിവെള്ളില്‍ ഡി.ഡി സിറിയകിന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.
ഇന്നലെ വൈകിട്ടാണ് സംഭവം. കോവിഡ് വാക്സിനേഷൻ വിവരം ശേഖരിക്കാൻ എന്നും പറഞ്ഞ് അവർ രണ്ട് ദിവസം മുമ്പ് സ്‌കറിയയുടെ വീട്ടിൽ എത്തിയിരുന്നു. തുടർന്ന് അടുത്ത ദിവസം വരാം എന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ഇന്നലെ വൈകീട്ട് വീണ്ടും എത്തിയതോടെ സംശയം തോന്നി നാട്ടുകാരെ വിളിച്ച് വരുത്തുകയാണ്. ഇതോടെ ഇറങ്ങിയോടിയ ഇരുവരെയും നാട്ടുകാർ പിടികൂടുകയായിരുന്നു.