NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്ത്രീകള്‍ക്ക് പരാതി സമര്‍പ്പിക്കാം: അവസര മൊരുക്കി യുവജന കമ്മീഷന്‍

1 min read

സംസ്ഥാനത്തുടനീളം സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സവിശേഷ ശ്രദ്ധ ഈ വിഷയങ്ങളിലുള്ള പരാതികള്‍ക്ക് നല്‍കാന്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ തീരുമാനിച്ചു. keralayouthcommission@gmail.com എന്ന മെയില്‍ ഐ.ഡി മുഖേനയോ 8086987262 എന്ന വാട്ട്‌സ് ആപ്പ് നമ്പര്‍ മുഖേനയോ സ്ത്രീധനപീഡന, ഗാര്‍ഹിക പീഡന വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാം. 18 വയസു മുതല്‍ 40 വയസുവരെയുള്ള യുവജനങ്ങള്‍ക്കാണ് പരാതി സമര്‍പ്പിക്കാന്‍ അവസരം.

 

ഭാഗമായി ഓരോ ജില്ലകളിലും അദാലത്തുകള്‍/ സിറ്റിങ് സംഘടിപ്പിക്കാനും പ്രസ്തുത വിഷയത്തില്‍ ലഭിക്കുന്ന പരാതികളില്‍ ഉടനടി നിയമസഹായം ഉറപ്പാക്കിയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലുടനീളം സംഘടിപ്പിച്ചും സ്ത്രീധന, ഗാര്‍ഹിക പീഡനത്തിനെതിരായ പ്രതിരോധം തീര്‍ക്കാനാണ് യുവജന കമ്മീഷന്‍ ലക്ഷ്യമിടുന്നതെന്ന് കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 -2308530.

Leave a Reply

Your email address will not be published.