പെട്രോൾ പമ്പിൽഷെയർ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ താനൂർ സ്വദേശി പിടിയിൽ.


പെട്രോൾ പമ്പ് പാർട്നർ ഷിപ്പിൽ നടത്തി ലാഭവിഹിതം കൊടുക്കാമെന്നു പറഞ്ഞ് 30 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. താനൂർ ചീമ്പാളി ഹനീഫ (49) യെയാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.
കൊടിഞ്ഞി സ്വദേശിയായ മുഹമ്മദ് റിയാസിന്റെ പരാതിപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
പെട്രോൾ പമ്പ് ലൈസൻസും കാണിച്ച ശേഷമാണ് ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് ആളുകള ഇതിലേക്ക് പാർട്നർമാരായി ചേർക്കുന്നത്. തുടക്കത്തിൽ 3 – 4 മാസം ലാഭ വിഹിതം കൊടുത്ത ശേഷം പിന്നീട് ലാഭവിഹിതമോ മുതലോ തിരികെ കൊടുക്കാതെ മുങ്ങി നടക്കുന്നതാണ് പ്രതിയുടെ രീതി. നിലവിൽ പരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിൽ 5 ഓളം ആളുകളിൽ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതിയുണ്ട്.
അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പരപ്പനങ്ങാടി അഡീ.എസ്ഐ മുരളീധരൻ, പോലീസുകാരായ രാജേഷ്, ആൽബിൻ , എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. കേസിൽ കൂടുതൽ പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.