ഒഴുക്കിനെ അതിജീവിച്ച് ട്രോമകെയര്‍ വളണ്ടിയര്‍ മാരുടെ സാഹസിക സേവനം


പരപ്പനങ്ങാടി: കീരനെല്ലൂര്‍ ന്യൂകട്ട് കനാലിലൂടെയും കടലുണ്ടിപ്പുഴയിലൂടെയും ഒഴുകിയെത്തിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍. ന്യൂകട്ട് പാലം, പാലത്തിങ്ങല്‍ പാലം എന്നിവിടങ്ങളില്‍ അടിഞ്ഞുകൂടിയ മരത്തടികളും, മറ്റു പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍്‌പ്പെടെയുള്ള മാലിന്യങ്ങളാണ് ഒഴുക്കിനെ അതിജീവിച്ച് ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍ സാഹസികമായി നീക്കം ചെയ്തത്.
കൂറ്റന്‍ മരങ്ങളും ചണ്ടികളും മറ്റു മാലിന്യവും അടിഞ്ഞുകൂടി കിടക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നതിനാല്‍ ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ സ്വമേധയാ എടുത്തുമാറ്റുകയായിരുന്നു. ട്രോമകെയര്‍ പരപ്പനങ്ങാടി യൂനിറ്റ് ടീം ലീഡര്‍ ഗഫൂര്‍ തമന്നയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനം. മുനീര്‍ സ്റ്റാര്‍, ഹാഷിം, രവി നേവി, ബാബുക്ക വള്ളിക്കുന്ന്, സി കെ കോയ, എന്‍സി നൗഫല്‍, പിഒ അന്‍വര്‍ , റിയാസ് പുത്തിരിക്കല്‍, സുഹൈല്‍ ഉള്ളണം, കോനാരി ബാവ, എംസി ജലീല്‍ എന്നിവര്‍ ഉള്‍പ്പെടെ 30 ഓളം വരുന്ന ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു.