NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊടകര കുഴല്‍ പ്പണവുമായി ബി.ജെ.പി ക്ക് ബന്ധമില്ല; കള്ള പ്രചാരണ ങ്ങളാണ് മാധ്യമങ്ങളും സി.പി.എമ്മും നടത്തുന്ന തെന്ന് കെ. സുരന്ദ്രന്‍

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാരതീയ ജനതാ പാര്‍ട്ടിയെ സംബന്ധിച്ച് കള്ള പ്രചാരണങ്ങളാണ് ഒരു വിഭാഗം മാധ്യമങ്ങളും സി.പി.എമ്മും നടത്തികൊണ്ടിരിക്കുന്നത്. കൊടകരയില്‍ നടന്ന പണം കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ടാണ് അര്‍ധസത്യങ്ങളും ആസൂത്രിതമായ കള്ളപ്രചാരണങ്ങളുമാണ് നടക്കുന്നത്.  പിടികൂടിയ കുഴല്‍പ്പണവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്നും  വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രൻ പറഞ്ഞു.

പണവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല. പുകമറ സൃഷ്ടിച്ചുകൊണ്ട് ബി.ജെ.പിയെ പ്രതികൂട്ടിലാക്കുകയാണ്. ബി.ജെ.പി. നേതാക്കന്‍മാരെ ഒരു കാരണവും ഇല്ലാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയാണ്. ഇവര്‍ക്ക് കേസുമായി ബന്ധമില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ഹാജരായിട്ടുണ്ട്. കോടതിയെ സമീപിക്കുകയോ നെഞ്ചുവേദന വരുകയോ ചെയ്തില്ല. ഇന്നേവരെ ഒരു തരത്തിലും നിസഹകരണം ഉണ്ടായിട്ടില്ല.  കൊടകരയിലേത് കള്ളപ്പണമോ വെള്ളപ്പണമോ എന്നറിയില്ല.

പോലീസിന്റെ ഏത് അന്വേഷണത്തോടും സഹകരിക്കും. ഏത് നേതാക്കന്‍മാരെ വിളിപ്പിച്ചാലും ഇതായിരിക്കും ബി.ജെ.പിയുടെ നിലപാട്.  കേരള പോലീസ് ആണെന്നറിഞ്ഞിട്ടാണ് സഹകരിച്ചത്.  ബി.ജെ.പിയുടെ പണമല്ലാത്തതിനാലാണ് സഹകരിക്കുന്നത്.   ഈ കേസ് അന്വേഷിക്കാന്‍ കേരള പോലീസിന് എന്ത് അധികാരമാണ്  ഉള്ളത്?   മൂന്നര കോടി രൂപയുടെ പണം കവര്‍ന്നെന്നാണ് പോലീസ് പറയുന്നത്.  ഇരുപതിലധികം പ്രതികളെ അറസ്റ്റു ചെയ്തു.  എന്തുകൊണ്ട് ബാക്കി തുക കണ്ടെത്താന്‍ കഴിയുന്നില്ല? എന്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നില്ല?

കൊടകര കുഴല്‍പ്പണം വിവാദം കെ.സുരേന്ദ്രനിലേക്ക് നീണ്ട പശ്ചാത്തലത്തിലാണ് അദ്ദേഹം പത്ര സമ്മേളനം നടത്തിയത്. സി.കെ. ജാനുവിന് ബി.ജെ.പിയില്‍ ചേരാന്‍ പത്ത് ലക്ഷം രൂപ സുരേന്ദ്രന്‍ നല്‍കിയതായി ജെ.ആര്‍.എസ്. ട്രഷറുടെ പേരില്‍ ശബ്ദരേഖ പുറത്തുവന്നിരുന്നു.  ട്രഷറര്‍ പ്രസീതയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു

പത്ത് ലക്ഷം രൂപ നല്‍കിയാല്‍ സി.കെ. ജാനു സ്ഥാനാര്‍ഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ. സുരേന്ദ്രന്‍ മറുപടി നല്‍കുന്നതുമാണ് സംഭാഷണത്തിലുണ്ടായിരുന്നത്. ഈ ഫോണ്‍ സംഭാഷണം ശരിയാണെന്നും താന്‍ കെ. സുരേന്ദ്രനോടാണ് സംസാരിച്ചതെന്നും പ്രസീത പറഞ്ഞു. സുരേന്ദ്രനുമായി പണമിടപാടിനെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു ശബ്ദരേഖ. പിന്നീട് ട്രഷറര്‍ ഈ ശബ്ദരേഖ ശരിവെച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.