യുപിഐ സേവനം ആരംഭിക്കാനുള്ള നീക്കവുമായി ബിഎസ്എന്‍എൽ


ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) യുപിഐ സേവനം അവതരിപ്പിക്കാനൊരുങ്ങുന്നു. ബിഎസ്എന്‍എലിന്റെ സെല്‍ഫ് കെയര്‍ ആപ്പിലാണ് യുപിഐ സേവനം അവതരിപ്പിക്കുക. ഇതുവഴി ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ ഓണ്‍ലൈന്‍ പണമിടപാടുകള്‍നടത്താനാവും. റിലയന്‍സ് ജിയോയും എയര്‍ടെലും വിയുമെല്ലാം നേരത്തെതന്നെ സമാനമായ രീതിയില്‍ യുപിഐ സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ബിഎസ്എന്‍എലും ആ നിരയില്‍ അണിനിരക്കുകയാണ്.
യുപിഐ സേവനം താമസിയാതെ വരുമെന്നറിയിച്ചുകൊണ്ടുള്ള ഒരു ബാനര്‍ ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭീം യുപിഐ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമെന്നാണ് ബാനറില്‍ നല്‍കിയിരിക്കുന്ന വിവരം. എന്നുമുതലാണ് സേവനം ആരംഭിക്കുകയെന്ന് വ്യക്തമല്ല.
ബിഎസ്എന്‍എല്‍ സെല്‍ഫ് കെയര്‍ ആപ്പില്‍ ഇതിനകം നിരവധി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഫോണ്‍ റീച്ചാര്‍ജ് ചെയ്യുക, ബില്‍ പേമെന്റ്, ലാന്റ് ലൈന്‍ സേവനങ്ങള്‍, ഫൈബര്‍ സേവനങ്ങള്‍ ബുക്ക് ചെയ്യല്‍ തുടങ്ങിയവയെല്ലാം അതില്‍പെടുന്നു. സ്വന്തം നമ്പറില്‍ റീച്ചാര്‍ജ് ചെയ്യാനും മറ്റുള്ളവര്‍ക്ക് റീച്ചാര്‍ജ് ചെയ്തുകൊടുക്കാനും സാധിക്കും