കരിപ്പൂർ എയർപോർട്ട് പരിസരത്ത് നിന്ന് 850 ലിറ്റർ വാഷ് പിടിച്ചെടുത്തു.


കൊണ്ടോട്ടി : കരിപ്പൂർ എയർപോർട്ട് പരിസരത്ത് നിന്ന് 850 ലിറ്റർ വാഷ് പിടിച്ചെടുത്തു. പരപ്പനങ്ങാടി റേഞ്ച് എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായം നിർമിക്കാൻ പാകമാക്കിയെടുത്ത 855 ലിറ്റർ വാഷ് പ്രിവൻ്റീവ് ഓഫീസർ ടി പ്രജോഷ് കുമാറും പാർട്ടിയും ചേർന്ന് പിടികൂടി.
ലോക് ഡൗൺ കർശന നിയന്ത്രണങ്ങൾക്കിടെ കാലിക്കറ്റ്എയർപോർട്ട്, കാലിക്കറ്റ് സർവ്വകലാശാല തുടങ്ങിയ സ്ഥലങ്ങളിൽ വൻതോതിൽ ചാരയം ലഭ്യമാകുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പഴയകാല വാറ്റ് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് എയർപോർട്ട് ഐസൊലേഷൻ ബേക്ക് സമീപമുള്ള വൻകുളത്തിനടത്ത കുറ്റിക്കാടുകൾക്കിടയിൽ ബാരലുകളിൽ നിറച്ച രീതിയിലാണ് വാഷ് കണ്ടെത്തിയത്.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എക്സൈസ് സംഘം അറിയിച്ചു. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ കെ, സാഗിഷ് സി, സുഭാഷ് ആർ യു, ജയകൃഷ്ണൻ എ, ഡ്രൈവർ വിനോദ് കുമാർ എന്നിവരും പങ്കെടുത്തു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 1500 ലിറ്ററോളം വാഷും 7 ലിറ്റർ ചാരായവുമാണ് കൊണ്ടോട്ടി താലൂക് പരിധിയിൽ പരപ്പനങ്ങാടി എക്സൈസ് പിടികൂടിയത്.