NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അമ്മയെ നോക്കാത്തവർ മനുഷ്യരല്ല’; 100 വയസ്സുകാരിക്ക് ജീവനാംശമായി പ്രതിമാസം 2000 രൂപ നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: പ്രായമായ അമ്മയെ നോക്കാത്തവര്‍ മനുഷ്യരല്ലെന്ന് ഹൈക്കോടതി നിരീക്ഷണം.

100 വയസുകാരിയായ അമ്മയ്ക്ക് മാസം 2000 രൂപവീതം ജീവനാംശം നല്‍കണമെന്ന കൊല്ലം കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്ത് മകന്‍ നല്‍കിയ ഹര്‍ജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.

അമ്മയ്ക്ക് ജീവനാംശം നല്‍കാതെ കോടതി കയറ്റിയ മകന്റെ നടപടി ലജ്ജിപ്പിക്കുന്നതായും കോടതി പറഞ്ഞു.

അമ്മയല്ല ചേട്ടനാണ് കേസിനു പിന്നിലെന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചില്ല.

ഇത്തരമൊരു സാഹചര്യം ഉണ്ടാക്കരുതായിരുന്നെന്ന് കോടതി പറഞ്ഞു.

തന്റെ കൂടെ വന്ന് താമസിച്ചാല്‍ അമ്മയെ നോക്കാമെന്ന മകന്റെ വാദവും അംഗീകരിച്ചില്ല.

അമ്മയെ നോക്കുകയെന്നത് ത്യാഗമല്ല, ചുമതലയാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ നാണക്കേടാണ് എന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *