വള്ളിക്കുന്ന് തയ്യിലക്കടവിൽ സ്കൂട്ടറിന് പിറകിൽ കാറിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു


വള്ളിക്കുന്ന് : സ്കൂട്ടറിന് പിറകിൽ കാറിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തയ്യിലകടവ് സ്വദേശി മങ്ങാട്ട് വെള്ളാക്കൽ രാജേഷ് (51)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ സ്ഥിരം അപകട മേഖലയായ വള്ളിക്കുന്ന് തയ്യിലക്കടവ് ഇറക്കത്തിലാണ് അപകടം.
കൂട്ടുമുച്ചിയിലെ സഹോദരി ഭർത്താവിന്റെ കടയിൽ ലോറിയിൽ വന്ന സിമെന്റ് ഇറക്കിയ ശേഷം സ്ക്കൂട്ടറിൽ വീട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടം.
ഉടൻ നാട്ടുകാർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ് : വേലായുധൻ.
മാതാവ് : സുലോചന.
ഭാര്യ : ഷൈനി. മക്കൾ അഷ്ണ, അശ്വന്ത്.
സഹോദരങ്ങൾ ഷാജി, സജു
സംസ്ക്കാരം ശനിയാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ