NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇനി അങ്ങോട്ടല്ല, ഹരിത കർമസേന പൈസ ഇങ്ങോട്ട് തരും;  പഴയ ഫ്രിഡ്ജിന് കിലോയ്ക്ക് 21 രൂപ, ലാപ്ടോപ്പിന് 104 രൂപ; മറ്റു വിലകൾ ഇങ്ങനെ..!

സംസ്ഥാനത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇലക്ട്രോണിക് മാലിന്യങ്ങൾ (ഇ-മാലിന്യം) ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഹരിത കർമസേനയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിർവഹിച്ചു.

പൊതുസ്ഥലങ്ങളിൽ ഇ-മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പരിശീലനം ലഭിച്ച ഹരിത കർമസേനാംഗങ്ങൾ വീടുകളിലെത്തി ഇ-മാലിന്യങ്ങൾ പണം നൽകി ശേഖരിക്കുന്നതാണ് ഈ പദ്ധതിയുടെ രീതി.

വർഷത്തിൽ രണ്ട് തവണ ഓരോ പ്രദേശത്തും ഇ-മാലിന്യ ശേഖരണത്തിനായി ഹരിത കർമസേന എത്തും. ആദ്യഘട്ടത്തിൽ നഗരസഭ, കോർപ്പറേഷൻ പരിധികളിലാകും പദ്ധതി നടപ്പാക്കുക. തുടർന്ന് ഘട്ടം ഘട്ടമായി ഇത് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.

ഇ-മാലിന്യങ്ങൾക്ക് നിശ്ചയിച്ച നിരക്കുകൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. പഴയ ഫ്രിഡ്ജിന് കിലോയ്ക്ക് 21 രൂപയും, ലാപ്ടോപ്പിന് 104 രൂപയും നൽകും.

മറ്റ് പ്രധാന ഉപകരണങ്ങളുടെ നിരക്കുകൾ:

എൽസിഡി/എൽഇഡി ടിവിക്ക് 16 രൂപ,

ടോപ് ലോഡ് വാഷിങ് മെഷീന് 21 രൂപ,
ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 12 രൂപ,
സീലിങ് ഫാനിന് 41 രൂപ,
മൊബൈൽ ഫോണിന് 115 രൂപ,
സ്വിച്ച് ബോർഡിന് 17 രൂപ,
എസിക്ക് 58 രൂപ.

About Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!