നിപ്പ മരണം: നാലുപേര്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചു; നാല് പേരും ആശുപത്രി ജീവനക്കാർ..!


മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് റഫർ ചെയ്ത മണ്ണാർക്കാട് സ്വദേശിയായ അമ്പത് വയസുകാരൻ നിപ്പ ബാധിച്ച് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ മരിച്ച സാഹചര്യത്തില്‍ ആശുപത്രിയിലെ നാലുപേർ ക്വാറന്‍റൈനില്‍ പ്രവേശിച്ചു.
എമർജൻസി ഫിസിഷ്യൻ, അറ്റൻഡർ, നഴ്സ്, ജനറല്‍ സൂപ്പർവൈസർ എന്നിവരെയാണ് ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചത്.
നിപ്പ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ ചികിത്സിച്ച ഡോക്ടർമാർ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയർ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് രോഗിയെ കൈകാര്യം ചെയ്തത്.
മണ്ണാർക്കാട് ചങ്ങലേരി സ്വദേശിയായ 50 വയസുകാരനെ വെള്ളിയാഴ്ചയാണ് പനിയും ശ്വാസ തടസവുമായി മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.