NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി പള്ളിപ്പടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു.

ആറ് വര്‍ഷത്തിനുള്ളില്‍ ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായ തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു.
പന്താരങ്ങാടി പള്ളിപ്പടിയിലെ പൂച്ചേങ്ങൽ കുന്നത്ത് അമീൻ (40) നെയാണ് തിരൂരങ്ങാടി പോലീസ് ഇൻസ്പെക്ടർ ബി. പ്രദീപ്കുമാർ, എസ്.ഐ. കെ. ബിജു, സിപി ഓ ദീലീപ്,കെ.അഹമ്മദ് കബീർ, മുഹമ്മദ് ജലാൽ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്തത്.
ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയിൽ ജില്ലാ കളക്ടർ വിനോദിൻെറ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്.
കഴിഞ്ഞ  ആറ് വര്‍ഷത്തിനുള്ളില്‍ മാത്രം ജില്ലയിൽ തിരൂരങ്ങാടി, കരിപ്പൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കഠിനദേഹോപദ്രവമേൽപ്പിൽ, കുറ്റകരമായ നരഹത്യാശ്രമം, സ്വർണ്ണകവർച്ച തുടങ്ങിയ ഗൌരവകരമായ ആറോളം കുറ്റകൃത്യങ്ങളിൽ പ്രതിയായ അമീൽ നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരികയായിരുന്നു.
പൊതുസമാധാനത്തിന് ഭീഷണിയുണ്ടാക്കുന്ന സാമൂഹ്യവരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും തടയുന്നതിനായാണ് ഇയാൾക്കെതിരെ കേരള സാമൂഹ്യ വിരുദ്ധപ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരം നടപടി സ്വീകരിച്ചത്.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!