SSF തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവ് ശനിയാഴ്ച മുതൽ


32 മത് SSF തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 12, 13 ദിവസങ്ങളിൽ തിരൂരങ്ങാടിയിൽ വലിയ ജുമുഅത്ത് പള്ളിക്ക് സമീപം നടക്കും. 11 വേദികളിലായി 175ലധികം മത്സരയിനങ്ങളിൽ 1500 വിദ്യാർത്ഥികൾ പങ്കെടുക്കും. വെള്ളിയാഴ്ച അലി ഹസൻ മഖ്ബറ സിയാറത്തും പതാക ഉയർത്തലും നടക്കും.
സിയാറത്തേടെ ധന്യമാവുന്ന സാഹിത്യോത്സ് ശനിയാഴ്ച വൈകുന്നേരം ആരംഭിക്കുന്ന ഉദ്ഘാടന സംഗമത്തിൽ ഡിവിഷൻ പ്രസിഡന്റ് ഹുസൈൻ അഹ്സനി അധ്യക്ഷത വഹിക്കും.
SYS ജില്ല സെക്രട്ടറി മുനീർ പാഴൂർ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമൂഹിക നീരീക്ഷനും പ്രഭാഷകനുമായ ശ്രീചിത്രൻ അതിരുകൾ നിർമിക്കുന്ന ഭൂപടങ്ങളെ കുറിച്ച് പ്രമേയ പ്രഭാഷണം നടത്തും.
തുടർന്ന സാഹിതീയ മത്സരങ്ങളിലായി 2000 ത്തിലധികം പ്രതിഭകളുടെ സർഗാത്മാകത മൂല്യനിർണയം നടത്തും.
ഞായറായഴ്ച നടക്കുന്ന സമാപന സംഗമത്തിൽ കേന്ദ്ര മുശാവറ അംഗം പൊന്മള മൂഹിയുദ്ധീൻ കുട്ടി ബാഖവി ഉദ്ഘാടനം നിർവഹിക്കും.
SSF ഇന്ത്യ സെക്രട്ടറി സ്വദിഖ് അലി ബുഖാരി അനുമോദന പ്രഭാഷണവും നടത്തും.
സാഹിത്യോത്സവിന്റെ ഭാഗമായി IPB ബുക്ക് ഫെയർ, EDU CINE എന്നീ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ മുസ്തഫ മഹ്ളരി, എ പി ഉനൈസ്, മുഹമ്മദ് അസ്ഹർ സി എച്ച്, ഇർഷാദ് എന്നിവർ സംബന്ധിച്ചു.