അന്തരിച്ച കെ.വി.റാബിയയുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും


അന്തരിച്ച സാക്ഷരത പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ കെ.വി.റാബിയയുടെ ചികിത്സയ്ക്ക് ചെലവായ 2,86,293/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കാൻ സർക്കാർ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു.
റാബിയയുടെ അനന്തരാവകാശികളായ മൂന്ന് സഹോദരിമാരിൽ ഒരാളായ ആരിഫയുടെ പേരിൽ തുക കൈമാറും.
കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വേളയിൽ പ്രിയപ്പെട്ട റാബിയയെ സന്ദർശിച്ചപ്പോൾ ചികിത്സാസഹായം ലഭ്യമാക്കുമെന്ന് മന്ത്രി ബിന്ദു അറിയിച്ചിരുന്നു