അച്ഛൻ വീട്ടിൽ കുഴഞ്ഞു വീണു; ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മകനും വാഹനത്തില്‍ കുഴഞ്ഞു വീണു; മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഹൃദയാഘാതത്താല്‍ അച്ഛനും മകനും മരിച്ചു..!


നിലമ്പൂരിൽ അച്ഛനും മകനും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് മിനിറ്റുകളുടെ വ്യത്യാസത്തിൽ. എരുമമുണ്ട സ്വദേശികളായ പുത്തൻപുരക്കൽ തോമസ് (78), മകൻ ടെൻസ് തോമസ് (50) എന്നിവരാണ് മരിച്ചത്.
വീട്ടിൽ വെച്ചാണ് തോമസ് കുഴഞ്ഞുവീണത്. ഉടൻ തന്നെ മകൻ അച്ഛനെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു. പോകുന്ന വഴിയാണ് മകൻ ടെൻസിന് വാഹനത്തിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്.
ഇരുവരെയും ഉടൻതന്നെ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.