നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയെ പിന്തുടർന്നു; അഞ്ച് പേർ അറസ്റ്റിൽ; വാഹനത്തിൽനിന്ന് വാക്കി ടോക്കി കണ്ടെടുത്തു..!


മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നിലവിൽ ഇവർ കരുതല്‍ കസ്റ്റഡിയാണ്. നമ്പരില്ലാത്ത കാറിൽ സഞ്ചരിച്ച അഞ്ചുപേരാണ് പിടിയിലായത്. നടക്കാവ് പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
അതേസമയം, വിശദമായ അന്വേഷണത്തില്‍ ഇവര്‍ ഇവൻ്റ് മാനേജ്മെൻ്റ് ജീവനക്കാരാണെന്ന് പൊലീസ് കണ്ടെത്തി. വേഗത്തിൽ പോകാൻ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ വന്നതെന്നാണ് പൊലീസ് നിഗമനം.
കാറില്‍ നിന്ന് വാക്കിടോക്കിയും പൊലീസ് കണ്ടെത്തിയിരുന്നു. വാക്കി ടോക്കി ഇവൻ്റ് മാനേജ്മെൻ്റ് സംഘത്തിൻ്റേതെന്നും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ യുവാക്കളെ പിന്നീട് പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.