എ.ആർ. നഗറിൽ കോണിയിൽനിന്നും താഴെവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.


തിരൂരങ്ങാടി: തെങ്ങിൽ ചാരിവെച്ച കോണിയിൽനിന്നും താഴെവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.
അബ്ദുറഹ്മാൻ നഗർ കുന്നുംപുറം കുറ്റൂർ നോർത്ത് മണക്കടവൻ അൻവറിൻ്റെ മകൻ മുഹമ്മദ് വാഫി (13)ആണ് മരിച്ചത്.
ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്നു. ഇന്ന് (ഞായറാഴ്ച) ഉച്ചയോടെ മരിച്ചു.
അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻസിംഗ് കമ്മിറ്റി ചെയർമാനുമായ കുഞ്ഞിമൊയ്തീൻ കുട്ടി മാസ്റ്ററുടെ സഹോദര പുത്രനാണ് മുഹമ്മദ് വാഫി.
ചെപ്പിയാലം റുശ്ദുൽ വിൽദാൻ മദ്റസയിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
മാതാവ്: റഷീദ .
സഹോദരങ്ങൾ: ഫാദി മുഹമ്മദ്, ബിഷറുൽ ഹാഫി,ആയിഷ ഫിദ, ഫിൽസ.