മൂന്നിയൂർ കളിയാട്ട മഹോത്സവം : പൊയ്ക്കുതിര സംഘങ്ങളുടെ രജിസ്ട്രേഷൻ നാളെ (ഞായർ) മുതൽ

file

മൂന്നിയൂർ : മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിന് മുന്നോടിയായി പൊയ്ക്കുതിര സംഘങ്ങളുടെ രജിസ്ട്രേഷൻ നാളെ (ഞായർ) മുതൽ ആരംഭിക്കും.
മെയ് 19 നാണ് കളിയാട്ടം കാപ്പൊലിക്കൽ. മെയ് 30 നാണ് വെള്ളിയാഴ്ച കളിയാട്ടം നടക്കുക.
മെയ് 20 വരെ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ പൊയ്ക്കുതിര സംഘ പ്രതിനിധികൾക്ക് കളിയാട്ടക്കാവിലെത്തി രജിസ്ട്രേഷൻ നടത്താവുന്നതാണ്.
പൊയ്ക്കുതിരകളുടെ ഉയരം 20 അടിയിൽ കൂടരുതെന്ന് പൊയ്ക്കുതിര സംഘങ്ങളുടെ പ്രതിനിധികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച കളിയാട്ട ദിവസം എല്ലാ പൊയ്ക്കുതിര സംഘങ്ങളും വൈകിട്ട് 7 നകം ക്ഷേത്ര പ്രദിക്ഷണം പൂർത്തീകരിക്കാമെന്ന തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്.