NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാകിസ്ഥാനിൽ പ്രളയസാധ്യത; ബ​​ഗ്ലിഹാർ അണക്കെട്ടിന്റെ 3 ഷട്ടറുകൾ കൂടി തുറന്നു

പാകിസ്ഥാന്‍ സേനയുടെ പ്രകോപനത്തിന് ശക്തമായ മറുപടി നല്‍കികൊണ്ടിരിക്കുകയാണ് ഇന്ത്യ. വ്യോമാക്രമണങ്ങൾക്ക് പുറമെ ചിനാബ് നദിയിലെ ബഗ്ലിഹാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു. ഈ സാഹചര്യത്തിൽ പാകിസ്ഥാനിൽ പ്രളയസാധ്യത വർധിക്കുകയാണ്. പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ നേരത്തെ തുറന്നിരുന്നു.

 

നിലവിലെ സാഹചര്യത്തിൽ പാകിസ്‌താൻ അധീന കാശ്മീരിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. സിന്ധുനദീജല കരാർ റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ഇപ്രാവിശ്യവും ഇന്ത്യ ഷട്ടറുകൾ തുറന്നത്. സലാൽ ഡാമിൻ്റെ അഞ്ച് ഷട്ടറുകളും ബഗ്ലിഹാർ ഡാമിൻ്റെ മൂന്ന് ഷട്ടറുകളും നിലവിൽ തുറന്നിട്ടുണ്ട്.

 

ഷട്ടർ തുറന്നതിന് പിന്നാലെ ചിനാബ് നദിയിലേക്കുള്ള കുത്തൊഴുക്ക് വർദ്ധിച്ചു. ഇത് പാകിസ്താനിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ – ഇന്ത്യ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സിന്ധുനദീജല കരാർ റദ്ദാക്കിയതിന് പിന്നാലെ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചിരുന്നു. ഇതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സലാൽ അണക്കെട്ടിന്റെ്റെ അഞ്ച് ഷട്ടറുകൾ തുറന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *