സി.കെ ബാലൻ അനുസ്മരണവും ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടനവും : സ്വാഗത സംഘം രൂപീകരിച്ചു.


പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലേയും പരിസര പ്രദേശശങ്ങളിലേയും, രാഷ്ട്രീയ, സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന സി.കെ. ബാലൻ്റെ അനുസ്മരണ പരിപാടികൾ നടത്താൻ സംഘാടക സമിതി യോഗം തീരുമാനിച്ചു.
മെയ് 12 ന് രാവിലെ പ്രഭാതഭേരിയും, ജൂൺ ഒന്നിന് വൈകീട്ട് അഞ്ചിന് പീസ് ഓഡിറ്റോറിയത്തിൽ വിപുലമായ അനുസ്മരണ പരിപാടിയും, സി.കെ ബാലൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടനവും നടക്കും.
പ്രശസ്ത സാംസ്കാരിക നായകൻ ആലങ്കോട് ലീലകൃഷ്ണൻ , രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സംബന്ധിക്കും. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രസാദ് കൈതക്കലിൻ്റെ ഡമോൺസ്ട്രേഷനും അരങ്ങേറും.
പരിപാടികൾ വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.
ഭാരവാഹികൾ : സി.പി.എം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി (ചെയർമാൻ)
കെ .വിശ്വനാഥൻ ( ജനറൽ കൺവീനർ)
സി. അബ്ദുൾ റഷീദ് ( ട്രഷറർ) ടി.ബാബു
അഡ്വ. കൃപാലിനി (ജോ.കൺവീനർ)
തുളസിദാസൻ, ഷാഹിൻ സി.കെ (വൈസ്. ചെയർമാൻ)
സി. അബ്ദുൾ റഷീദ് ( ട്രഷറർ) ടി.ബാബു
അഡ്വ. കൃപാലിനി (ജോ.കൺവീനർ)
തുളസിദാസൻ, ഷാഹിൻ സി.കെ (വൈസ്. ചെയർമാൻ)
സതീഷ് തോട്ടത്തിൽ ( പ്രചരണ കമ്മിറ്റി ചെയർമാൻ)
ഉണ്ണികൃഷ്ണൻ കേലച്ചം കണ്ടി ( കൺവീനർ)
ടി. കാർത്തികേയൻ ( ഫിനാൻസ് കമ്മറ്റി ചെയർമാൻ)
രാജുട്ടി (കൺവീനർ)
എന്നിവരെ തെരഞ്ഞെടുത്തു.