എസ്.എസ്. എഫ് പരപ്പനങ്ങാടി ഡിവിഷൻ സമ്മേളനം നാളെ (ചൊവ്വ) പരപ്പനങ്ങാടിയിൽ


പരപ്പനങ്ങാടി : ‘സെലിബ്രേറ്റിംഗ് ഹ്യൂമാനിറ്റി ; ശരികളെ ആഘോഷിക്കുന്നു’ എന്ന പ്രമേയത്തിൽ എസ്.എസ്. എഫ് പരപ്പനങ്ങാടി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഗഹിപ്പിക്കുന്ന ഡിവിഷൻ സമ്മേളനം നാളെ (29 ചൊവ്വാഴ്ച) പരപ്പനങ്ങാടിയിൽ നടക്കും.
വൈകീട്ട് പുത്തരിക്കൽ സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിക്കുന്ന വിദ്യാർത്ഥി റാലി പരപ്പനങ്ങാടി പയനിങ്ങൽ ജംഗ്ഷനിൽ സമാപിക്കും.
തുടർന്ന് പരപ്പനങ്ങാടി തഅലിം ക്യാമ്പസിൽ വെച്ച് നടക്കുന്ന ഡിവിഷൻ സമ്മേളനത്തിൽ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ആലിക്കോയ അഹ്സനി പതാക ഉയർത്തും. സമ്മേളനത്തെ അഭിസംബോധന ചെയ്ത് എസ്.എസ്.എഫ് ദേശീയ സെക്രട്ടറി സ്വാദിക് അലി ബുഖാരി, എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി എം. ജുബൈർ താനൂർ മറ്റു പ്രസ്ഥാനിക നേതൃത്വം എന്നിവർ സംവദിക്കും.
വാർത്താ സമ്മേളത്തിനത്തിൽ ഡിവിഷൻ സെക്രട്ടറിമാരായ കെ. മുഹമ്മദ് റാഷിദ്, നിസാമുദ്ദീൻ സഖാഫി, സി.പി. നസീഫ് റഹ്മാൻ, കെ ഷകീബ് ഷാ എന്നിവർ പങ്കെടുത്തു.