എസ്. എഫ്. ഐ സമൃദ്ധി ക്യാമ്പയിന് തുടക്കം : നാട് അറിയാൻ മണ്ണിലേക്ക്.


തിരൂരങ്ങാടി: അവധിക്കാലത്ത് കാർഷിക സംസ്കാരത്തിന്റെ മധുര പാഠങ്ങളുമായി എസ്എഫ്ഐ ‘സമൃദ്ധി’ ക്യാമ്പയിൻ തിരൂരങ്ങാടി ഏരിയയിൽ തുടക്കമായി.
‘നാട് അറിയാൻ മണ്ണിലേക്ക് ‘ എന്ന മുദ്രാവാക്യം ഉയർത്തി വിദ്യാർത്ഥികളെ കാർഷിക സംസ്കാരത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്.
എല്ലാ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലും സമൃദ്ധി പദ്ധതി നടപ്പാക്കും.
തിരൂരങ്ങാടി ഏരിയതല ഉദ്ഘാടനം തിരൂരങ്ങാടി ഏരിയാ സെക്രട്ടറി സിയാദ് നിർവഹിച്ചു.
മുതിർന്ന കർഷകൻ കുട്ടിആലികുട്ടി, കർഷക മിത്ര അവാർഡ് സംസ്ഥാന ജേതാവ് അബ്ദുറസാഖ് എം എന്നിവർ കാർഷിക നിർദേശങ്ങൾ നൽകി.
ഏരിയ പ്രസിഡന്റ് സിദ്ധാർഥ് പി.ബി, വൈസ് പ്രസിഡന്റ് മുഹമ്മദ് ജസീർ എം.പി, ജോയിന്റ് സെക്രട്ടറി ഇല്ലിയൻ നഫ്നാൻ, നിള വി കെ തുടങ്ങിയവർ പങ്കെടുത്തു.