പരപ്പനങ്ങാടിയിൽ ശീതീകരിച്ച സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു
1 min read

പരപ്പനങ്ങാടി:നഗരസഭയിലെ ആദ്യത്തെ ശീതീകരിച്ച സ്മാർട്ട് അങ്കണവാടി കെട്ടിടം നാടിന് സമർപ്പിച്ചു.
പുത്തൻകടപ്പുറം 34-ാം ഡിവിഷനിൽ നിർമിച്ച പി.പി ചെറിയബാവ മെമ്മോറിയൽ 53-ാം നമ്പർ സ്മാർട്ട് അങ്കണവാടി കെട്ടിടം നഗരസഭ ചെയർമാൻ പി.പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.
വൈസ് ചെയർപേഴ്സൺ ബി.പി സാഹിദ അധ്യക്ഷയായി. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീജാജോസഫ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ എ.സിനത്ത് ആലിബാപ്പു, വി.കെ സുഹറ ടീച്ചർ, പി.കെ ഖൈറുന്നീസ താഹിർ, കൗൺസിലർമാരായ കെ.ഷഹർബാനു, പി.വി മുസ്തഫ, വർക്കർ ശ്രീദേവി ടീച്ചർ സംസാരിച്ചു.