മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുജാത അന്തരിച്ചു.


മലപ്പുറം: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വേങ്ങര വലിയോറ സ്വദേശി കേലപ്പുറത്ത് സുജാത (52) അന്തരിച്ചു.
അവയവദാനത്തിനുശേഷം തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും.
ബുധൻ ഉച്ചയോടെ വലിയോറ കുടുംബ ശ്മശാനത്തിൽ സംസ്കാരം നടക്കും.
പക്ഷാഘാതം പിടിപെട്ട് ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലായിരുന്നു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വനിതാ വിങ് സംസ്ഥാന കമ്മിറ്റി അംഗമാണ്.
തിരൂരങ്ങാടി പിഎസ്എം കോളേജ് അലുംനി ഭാരവാഹിയാണ്. അച്ഛൻ: പരേതനായ മോഹനൻ.
അമ്മ: സരോജിനി (റിട്ട. എച്ച്എം വലിയോറ എയുപി സ്കൂൾ).
ഭർത്താവ്: സുനിൽ നാരായണൻ (ബിസിനസ്, കേരളശേരി കോങ്ങാട്).
മകൾ: ശ്രീലക്ഷ്മി (വിദ്യാർഥി, കലാക്ഷേത്ര, ചെന്നൈ). സഹോദരങ്ങൾ: സബിത, സിമി, സംഗീത, സുഭാഷ്.