NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ട്രാഫിക് നിയമലംഘനകള്‍ക്ക് കടുത്ത നടപടി; പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും രജിസ്‌ട്രേഷനും റദ്ദാക്കും

ട്രാഫിക് നിയമലംഘനകള്‍ക്ക് കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ അടയ്ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദാക്കാനാണ് ആലോചന. നിലവിലെ രീതി അനുസരിച്ച് 90 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍പ്പെടുത്തും.

എന്നാല്‍ ലൈസന്‍സനും വാഹന രജിസ്‌ട്രേഷനും റദ്ദാക്കിയിരുന്നില്ല. പിഴത്തുക അവഗണിക്കുകയും നിയമലംഘനം ആവര്‍ത്തിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായ പശ്ചാത്തലത്തിലാണ് കര്‍ശന നടപടിക്ക് നീക്കം. ഇതേ തുടര്‍ന്നാണ് ഇ-ചലാന്‍ ലഭിച്ച് മൂന്ന് മാസത്തിനകം പിഴത്തുക അടച്ചില്ലെങ്കില്‍ നടപടിയെടുക്കാന്‍ പദ്ധതിയിടുന്നത്.

 

ഒരു സാമ്പത്തികവര്‍ഷം മൂന്ന് ഇ-ചലാനുകള്‍ അവഗണിക്കുന്നവരുടെ ലൈസന്‍സ് കണ്ടുകെട്ടിയേക്കും. ഇതിനായി മോട്ടോര്‍ വാഹന നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തേണ്ടിവരും. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഗതാഗത മാനേജ്‌മെന്റ് കര്‍ശനമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

 

രണ്ട് ഇ – ചലാനുകളില്‍ പിഴയടയ്ക്കാനുണ്ടെങ്കില്‍ വണ്ടിയുടമയില്‍ നിന്ന് ഉയര്‍ന്ന ഇന്‍ഷ്വറന്‍സ് പ്രീമിയം ഈടാക്കുന്നതും പരിഗണിക്കുന്നു. ഇന്‍ഷ്വറന്‍സ് കമ്പനികളുമായി കൂടിയാലോചനകള്‍ തുടങ്ങിയെന്നാണ് സൂചന.

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed