NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദയാചാരിറ്റി സെന്റർ റമദാൻ സംഗമം സംഘടിപ്പിച്ചു.

ചെമ്മാട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ദയാ ചാരിറ്റി സെന്ററിന്റെ ഈ വർഷത്തെ റമദാൻ സംഗമം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ അവശജന വിഭാഗങ്ങളെ ചേർത്തുപിടിക്കുക എന്നത് ഓരോ വിശ്വാസിയുടെയും കടമയാണെന്നും  രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിർധനരായ രോഗികൾക്ക് സൗജന്യ മരുന്നും മറ്റു ചികിത്സാസഹായങ്ങളും ചെയ്തുവരുന്ന ദയയുടെ പ്രവർത്തനം ശ്ലാഘ നീയമാണെന്നും  അദ്ദേഹം പറഞ്ഞു.
ചെമ്മാട് ദയ ശിഹാബ് തങ്ങൾ ഭവനിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് പി.കെ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. വിവിധ മുനിസിപ്പൽ പഞ്ചായത്ത് കമ്മിറ്റികൾ ശേഖരിച്ച ഫണ്ട്‌ ചടങ്ങിൽ വെച്ച് റഷീദലി  തങ്ങൾ ഏറ്റുവാങ്ങി. ഒന്നാം ഘട്ടമായി ഈ വർഷം 15 ലക്ഷം രൂപയാണ് സമാഹരിച്ചത്.

പി.എസ്. എച്ച്  തങ്ങൾ, എം.കെ. ബാവ, കെ.പി. മുഹമ്മദ്‌ കുട്ടി ഹാജി, ശരീഫ് കുറ്റൂർ, കെ.സി. മുഹമ്മദ്‌ ബാഖവി, ഹനീഫ മൂന്നിയൂർ, സി. ഇബ്രാഹിം ഹാജി, എം. സൈദലവി, കെ.പി. ആസിഫ് മഷ്ഹൂദ്, ഇഖ്ബാൽ കല്ലുങ്ങൽ, മജീദ് തെന്നല, ശരീഫ് വടക്കയിൽ, മജീദ് പുകയൂർ, പി.എം.എ ജലീൽ, സാലിം പെരുമണ്ണ, സി.എ ബഷീർ, ഉമ്മർ ഒട്ടുമ്മൽ, ബക്കർ ചെർന്നൂർ, സയ്യിദ് അഷ്റഫ് തങ്ങൾ, അലി തെക്കേപ്പാട്ട്, എം.എ അസീസ്, പി.എം. മുഹമ്മദലി ബാബു എന്നിവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി ടി.പി.എം ബഷീർ സ്വാഗതവും ട്രഷറർ സി. അബ്ദുറഹ്മാൻകുട്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *