കൊടിഞ്ഞി പള്ളിയിൽ മോഷണം നടത്തിയയാൾ പിടിയിൽ


തിരൂരങ്ങാടി : കൊടിഞ്ഞിയിലെ പുരാതനവും പ്രശസ്തവുമായ സത്യപള്ളി എന്നറിയപ്പെടുന്ന പഴയ കൊടിഞ്ഞി പള്ളിയിൽ കൊടിഞ്ഞി പള്ളിയിൽ മോഷണം നടത്തിയാൾ പോലീസിന്റെ പിടിയിൽ.
താമരശ്ശേരി പൂനൂർ കക്കാട്ടുമ്മൽ വീട്ടിൽ മുജീബ് റഹ്മാൻ (41) നെയാണ് തിരുരങ്ങാടി പോലീസ് പിടികൂടിയത്. ഡിസംബർ ഒന്നിന് പുലർച്ചെ പള്ളിയുടെ മുൻവശത്തുള്ള ഭണ്ഡാരം പിക്കാസ് ഉപയോഗിച്ച് പൊളിച്ച് പണം കവർന്ന കേസിൽ തിരൂരങ്ങാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പള്ളിയിലും, പരിസരപ്രദേശങ്ങളിൽ നിന്നും ശേഖരിച്ച 30 ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും, മറ്റ് ശാസ്ത്രീയ മാർഗത്തിലൂടെയും അന്വേഷണം നടത്തിയാണ് പ്രതിയെ താമരശ്ശേരി പൂനൂരിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ മുമ്പ് നിരവധി മോഷണ കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയിൽ നിന്നും ഭണ്ഡാരങ്ങൾ പൊളിച്ച് ഒരു ലക്ഷത്തിലധികം രൂപ മോഷ്ടിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും മോഷണം നടത്തിയത്. മറ്റു വിവരങ്ങൾ പോലീസ് അന്വേഷണം നടത്തി വരികയാണ്.
തിരൂരങ്ങാടി ഇൻസ്പെക്ടർ പ്രതീപ് കുമാർ, എസ്.ഐ. രാജു, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ. കെ.പ്രമോദ് കെ,എസ്.സി.പി.ഒ മാരായ പ്രബീഷ് എം, അനീഷ്.കെ.ബി, സി.പി.ഒ ബിജോയ്. എം.എം. എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.