പോക്‌സോ കേസിൽ പരപ്പനങ്ങാടി സ്വദേശി അറസ്റ്റിൽ


പരപ്പനങ്ങാടി: പോക്‌സോ കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി കുട്ടുവിന്റെ പുരക്കൽ ഖാലിദ് (32) നെയാണ് അറസ്റ്റ് ചെയ്തത്.
12 വയസ്സ് പ്രായമുള്ള ബുദ്ധിപരമായി ക്ഷമതകുറവുള്ള ആൺകുട്ടിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ കേസിലാണ് അറസ്റ്റ്.
ഒളിവിലായിരുന്ന പ്രതിയെ കുറിച്ച് പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ ഹണി കെ ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. മാരായ രാധാകൃഷ്ണൻ, ബാബുരാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സഹദേവൻ, രജീഷ് സിവിൽ പോലീസ് ഓഫീസർമാരായ ഫൈസൽ, വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മഞ്ചേരി പോക്‌സൊ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.