ചെമ്മാട്ട് നിന്നും യുവതിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കാണാതായതായി പരാതി


തിരൂരങ്ങാടി : ചെമ്മാട്ട് നിന്നും യുവതിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കാണാതായതായി പരാതി.
ചെമ്മാട് കുട്ടൂക്കാരൻ ജാഫറിന്റെ ഭാര്യയും പറമ്പിൽപീടിക പൂക്കാടൻ വീട്ടിൽ കുഞ്ഞുമരക്കാരുടെ മകളുമായ ഹാജറ (26), മുഹമ്മദ് റിഷാൻ (മൂന്ന്) എന്നിവരെയാണ് കാണാതായത്.
ഇവർ ഭർത്താവിനൊപ്പം ചെമ്മാട് കൊടിഞ്ഞി റോഡിലുള്ള വാടക വീട്ടിലാണ് താമസം.
ഇവിടെനിന്ന് 14 ന് (തിങ്കളാഴ്ച) വൈകീട്ട് 6.30 മുതൽ കാണാതാവുകയായിരുന്നു.
ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.
കണ്ടുകിട്ടുന്നവർ 9037 043 654 എന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണം.