ഒടുവിൽ അജിത് കുമാർ തെറിച്ചു : ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി


തിരുവനന്തപുരം: വിവാദങ്ങൾക്കും എതിർപ്പുകൾക്കുമൊടുവിൽ ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റി സംസ്ഥാന സർക്കാർ.
36 ദിവസങ്ങൾക്കൊടുവിലാണ് നടപടി. മനോജ് എബ്രാഹാണ് ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി. ബറ്റാലിയൻ എഡിജിപി സ്ഥാനത്ത് അജിത്ത് കുമാർ തുടരും.
കഴിഞ്ഞ ദിവസമാണ് അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറിയത്. പിന്നാലെയാണ് നടപടി. പിവി അൻവറിന്റെ ആരോപണങ്ങളെ കൂടാതെ എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്‌ചയെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിൽക്കുമ്പോൾ തന്നെ അജിത് കുമാർ ബറ്റാലിയൻ എഡിജിപി സ്ഥാനവും വഹിച്ചിരുന്നു. എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി കഴിഞ്ഞ ദിവസം സർക്കാരിന് കൈമാറിയിരുന്നു. പിന്നാലെയാണ് നടപടി.
ഭരണ കക്ഷി എംഎൽഎയായിരുന്ന പി.വി അൻവർ തൊടുത്തുവിട്ട വിവാദ സംഭവങ്ങളാണ് നടപടിയിൽ എത്തിയിരിക്കുന്നത്.
സർക്കാർ നടപടി വൈകുന്നത് പ്രധാന ഘടക കക്ഷിയായ സിപിഐക്ക് അതൃപ്തി ഉണ്ടാക്കിയിരുന്നു. അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിൽ അവർ ഉറച്ചു നിൽക്കുകയും അതു പരസ്യമായി തന്നെ പറയുകയും ഉണ്ടായി.
റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശങ്ങളുണ്ടെന്നായിരുന്നു വിവരം. ഇക്കാര്യം ശരിവയ്ക്കുന്ന നടപടിയാണ് ഇപ്പോൾ വന്നിരിക്കുന്നത്.