എസ്.എസ്.എൽ. സി. പരീക്ഷ കേന്ദ്രം അണു വിമുക്തമാക്കി എസ്. എഫ്. ഐ പ്രവർത്തകർ


പരപ്പനങ്ങാടി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടൂ പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ സുരക്ഷ മുൻ നിർത്തി നെടുവ നെടുവ ഗവ. ഹൈസ്കൂ നെടുവ ലോക്കൽ കമ്മിറ്റിയിലെ സ്റ്റുഡൻ്റ് ബറ്റാലിയൻ വളണ്ടിയർമാർ അണുവിമുക്തമാക്കി.
പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ വിദ്യാർത്ഥികൾ ഉപയോഗിച്ച ക്ലാസ്സ് റൂമുകളും ഇരിപ്പിടവും അണുനാശിനി ഉപയോഗിച്ചു കൊണ്ടാണ് ശുചീകരിക്കുന്നത്.
ലോക്കൽ സെക്രട്ടറി സി.കെ. നിവാസ് പ്രസിഡന്റ് കെ. രാഹുൽ, അംഗങ്ങളായ ഇഷാൻ, ശരത് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.