കേരളം ഒരു കോടി ഡോസ് വാക്സീൻ വാങ്ങും; ലോക്ഡൗൺ ഉടനെ വേണ്ടെന്നും തീരുമാനം


കേരളത്തിൽ വാക്സിനേഷൻ നടത്താനായി ഒരു കോടി ഡോസ് കോവിഡ് വാക്സിൻ വാങ്ങാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
70 ലക്ഷം ഡോസ് കൊവിഷിൽഡ് വാക്സിനും മുപ്പത് ലക്ഷം കൊവാക്സിനും വാങ്ങാനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
അടുത്ത മാസം തുടക്കത്തിൽതന്നെ 10 ലക്ഷം വാക്സീൻ വാങ്ങും. ഇതിനായി പ്രത്യേക ഫണ്ട് കണ്ടെത്തും. ജൂലൈ മാസത്തോടെ വാക്സീൻ മുഴുവൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം കോവിഡ് വ്യാപനം അതിരൂക്ഷമായെങ്കിലും സംസ്ഥാനത്ത് ലോക്ഡൗൺ വേണ്ടെന്നും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
ശനി, ഞായർ ദിവസങ്ങളിലെ പ്രത്യേക നിയന്ത്രണവും രാത്രികാല നിയന്ത്രണവും തുടരും. സാഹചര്യങ്ങൾ നോക്കിയശേഷം നടപടികൾ കടുപ്പിക്കുന്നതിനെ സംബന്ധിച്ച് തീരുമാനിക്കും.
നിലവിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ എത്രത്തോളം ഫലപ്രദമായെന്ന് വിലയിരുത്തിയ ശേഷം മാത്രം സംസ്ഥാന വ്യാപകമായി ലോക്ക് ഡൗൺ എന്ന സാധ്യത പരിശോധിച്ചാൽ മതിയെന്നാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലെ ധാരണ.