NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വാക്സിൻ ചലഞ്ചിലേക്കായി ഇരുചക്രവാഹനം വിൽപ്പനക്ക് വെച്ച് അഭിഭാഷകൻ.

തിരൂരങ്ങാടി: വാക്സിൻ ചലഞ്ചിന് തുക സംഭാവന ചെയ്തതിനു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് നൽകാൻ സ്വന്തം ഇരുചക്രവാഹനം വിൽപ്പനയ്ക്ക് വെച്ച് പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകൻ.
തിരൂരങ്ങാടി പതിനാറുങ്ങൽ സ്വദേശിയായ അഡ്വ. സി ഇബ്രാഹിം കുട്ടിയാണ് തൻ്റെ ബൈക്ക് വിറ്റു കിട്ടുന്ന പണം  ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്. തൻ്റെയും കുടുംബത്തിൻ്റെയും വാക്സിനായി ചിലവാകുന്ന തുക കൂടാതെ തന്നെ നല്ലൊരു തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ഇബ്രാഹിംകുട്ടി കൂടുതൽ തുക നൽകാനാണ് ബൈക്ക് വിൽക്കാൻ തീരുമാനിച്ചത്.
സർക്കാർ വാക്സിൻ സൗജന്യമായാണ് നൽകുന്നത് എങ്കിലും നമ്മൾ ഓരോരുത്തരും നൽകുന്ന സംഭാവന സമൂഹത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകട്ടെ എന്ന ലക്ഷ്യം വെച്ചാണ് കൂടുതൽ തുക നൽകാൻ തീരുമാനിച്ചതെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു.
 സി.പി.ഐ.എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ ഇദ്ദേഹം പ്രളയ ദുരിതാശ്വാസ നിധിയിലും, ഓഖി സ്മയത്തും, സാലറി ചലഞ്ചിലു മടക്കം അധികൃതരുടെ ആഹ്വാനത്തിനു മുമ്പ് തന്നെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി സഹകരിച്ചിരുന്നു. പ്രളയ സമയത്ത് തിരൂരങ്ങാടി മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ നേതൃത്വം നൽകിയും ഏറെ ശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published.