കടലുണ്ടിപ്പുഴയിൽ ജലനിരപ്പുയരുന്നു ; ചുഴലി പാലത്തിലേക്ക് പുഴയോരത്തെ കൂറ്റൻമരം കടപുഴകിവീണു.


പാലത്തിങ്ങൽ ജുമാമസ്ജിദിന് സമീപമുള്ള ചുഴലി പാലത്തിലേക്ക് പുഴയോരത്തെ കൂറ്റൻമരം കടപുഴകിവീണു.
കടലുണ്ടിപ്പുഴയിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ പുഴ കരകവിഞ്ഞതോടെ പുഴയോരത്തെ കൂറ്റൻ ചീനിമരം പാലത്തിന്മേൽ പതിക്കുകയായിരുന്നു.
ചൊവ്വാഴ്‌ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെനേരം മുടങ്ങി.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറുച്ചുമാറ്റിക്കൊരിക്കുകയാണ്.
പാലത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിലും മരം കുരുങ്ങിയ നിലയിലാണ്. പാലത്തിന്റെ കൈവരികളും തകർന്നിട്ടുണ്ട് .
കെ.എസ്.ഇ.ബി. അധികൃതരും, പരപ്പനങ്ങാടി പോലീസും സ്ഥലത്തെത്തി