പി.എം.എ സലാമിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണമെന്ന് എസ്കെഎസ്എസ്എഫ്.


മലപ്പുറം: പിഎംഎ സലാമിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണമെന്ന് എസ്കെഎസ്എസ്എഫ്.
സുന്നി ആദര്‍ശത്തെ അംഗീകരിക്കുന്നവരാണ് മുസ്ലിം ലീഗിലെ മഹാഭൂരിപക്ഷം പ്രവര്‍ത്തകരും. അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും എസ്കെഎസ്എസ്എഫ് പറഞ്ഞു.
നേരത്തെ ഇദ്ദേഹം സമസ്തയുടെ അധ്യക്ഷനെയും എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റിനെയും മാധ്യമങ്ങളിലൂടെ പരിഹസിച്ചിരുന്നു.
അന്ന് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. ഇത്തരക്കാരെ കടിഞ്ഞാണിട്ടില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും എസ്കെഎസ്എസ്എഫ് വിമർശിച്ചു.