തദ്ദേശ സ്വയംഭരണം വഴിമുട്ടുന്നു ; തിരൂരങ്ങാടിയിൽ ജനപ്രതിനിധികള്‍ ഒപ്പുമതില്‍ സംഘടിപ്പിച്ചു


തിരൂരങ്ങാടി: സര്‍ക്കാര്‍ കുരുക്കില്‍ തദ്ദേശ സ്വയംഭരണം വഴിമുട്ടുന്നതിനെതിരെ ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗിന്റെ നേതൃത്വത്തില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ ഒപ്പുമതില്‍ സംഘടിപ്പിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത അധ്യക്ഷയായി.
2023-24 വര്‍ഷം അനുവദിക്കാതിരുന്ന മെയിന്റനന്‍സ് ഗ്രാന്റിലെ 1215 കോടി രൂപയും ജനറള്‍ പര്‍പ്പസ് ഗ്രാന്റിലെ 557 കോടി രൂപയും പ്രത്യേക വിഹിതമായി അനുവദിക്കുക,
2024 മാര്‍ച്ച് 25-നകം ട്രഷറയില്‍ സമര്‍പ്പിച്ചിട്ടും പണം അനുവദിക്കാതെ തിരിച്ചു നല്‍കിയ 1156.12 കോടി രൂപ പ്രത്യേക വിഹിതമായി അനുവദിക്കുക,
ലൈഫ് ഭവന പദ്ധതി ഫണ്ട് തടയുന്ന സര്‍ക്കാര്‍ സമീപനം തിരുത്തുക,
ആറ് മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക ഉടന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്ത് ഉടനീളം ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് ഒപ്പുമതില്‍ സംഘടിപ്പിച്ചത്.
ചടങ്ങില്‍ മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റാസഖ്, അയ്യൂബ് തലാപ്പില്‍, സി.സി സാജിദ, മറ്റത്ത് അവറാന്‍ ഹാജി, എം.പി റഷീദ്, കെ റംല, ജാഫര്‍ വെളിമുക്ക്, പി.പി അനിത, സുഹ്‌റ ഒള്ളക്കന്‍, സി.ടി അയ്യപ്പന്‍, ഷരീഫ അസീസ് മേടപ്പില്‍, ഫിനിക്‌സ് മജീദ്, ബാപ്പുട്ടി ചെമ്മാട് പ്രസംഗിച്ചു.