കേരളത്തിൽ നിന്നുള്ള രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു


കേരളത്തിൽ നിന്നും രാജ്യസഭാ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ഹാരീസ് ബീരാൻ, പി.പി. സുനീർ, ജോസ് കെ മാണി എന്നിവരാണ് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്തത്.
ജോസ് കെ മാണി ഒഴികെ രണ്ട് പേരും രാജ്യസഭയിൽ പുതുമുഖങ്ങളാണ്.
മുസ്ലീം ലീഗിന്റെ രാജ്യസഭാ അംഗമായാണ് പ്രമുഖ സുപ്രീംകോടതി അഭിഭാഷകൻ കൂടിയായ ഹാരീസ് ബീരാൻ രാജ്യസഭയിൽ എത്തുന്നത്.
സിപിഐ പ്രതിനിധിയാണ് പിപി സുനീർ. ജോസ് കെ മാണി ഇത് രണ്ടാം തവണയാണ് രാജ്യസഭാ അംഗമാകുന്നത്.
ബിനോയ് വിശ്വം, എളമരം കരീം, അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഈ ഒഴിവിലേക്കാണ് ഇവർ രാജ്യസഭയിലേക്ക് എത്തിയത്.