ടോറസ് ലോറി കൊളുത്തി വലിച്ചു; ചെട്ടിപ്പടി റെയിൽവേ ഗേറ്റ് തകരാറിലായി


പരപ്പനങ്ങാടി: ടോറസ് ലോറി കൊളുത്തി വലിച്ചതിനെ തുടർന്ന് ചെട്ടിപ്പടി റെയിൽവേ ഗേറ്റ് ഒടിഞ്ഞു തകരാറിലായി.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ പരപ്പനങ്ങാടി ഹാർബർ നിർമാണത്തിനായുള്ള ലോഡിറക്കി മടങ്ങുകയായിരുന്ന ടോറസ് ലോറിയാണ് കിഴക്കുഭാഗത്തെ ക്രോസ് ബൂം ബാറിൽ കൊളുത്തി വലിച്ചത്.
ഗേറ്റ് തകരാറിലായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും മുടങ്ങി. ഏറെ പഴക്കമുള്ള ലെവൽ ക്രോസിൽ വാഹനങ്ങൾ തട്ടി തകരാറിലാകുന്നതും തുടർന്ന് ഗതാഗതം മുടങ്ങുന്നതും പതിവാണ്.
പൂർണമായും ഉയർത്താവുന്ന പുതിയ ക്രോസ് ബാറിൻ്റെ പണി പുരോഗമിക്കുന്നുണ്ട്.