NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിമാനത്തിലെ ശൗചാലയത്തിലിരുന്ന് പുകവലിച്ച യാത്രക്കാരൻ പിടിയിൽ

1 min read

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിമാനത്തിലെ ശൗചാലയത്തിൽ ഇരുന്ന് പുകവലിച്ചതിന് യാത്രക്കാരൻ പിടിയിൽ. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി മനോജ് ഗുപ്തയെ(63) ആണ് പൈലറ്റിന്റെ പരാതിയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത്.

 

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിസ്താര എയർലൈൻസിലെ യാത്രക്കാരനാണ്. ശനിയാഴ്ച രാവിലെ 11.40- ഓടെയാണ് സംഭവം. യാത്രയ്ക്കിടയിൽ ഇയാൾ വിമാനത്തിലെ ശൗചാലയത്തിലെത്തി പുകവലിച്ചിരുന്നു.

 

ഇവിടെ സ്ഥാപിച്ചിട്ടുളള സെൻസറിൽ നിന്ന് പൈലറ്റിന് കോക്ക് പിറ്റിൽ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പൈലറ്റ് ഈ വിവരം ജീവനക്കാരെ ഇക്കാര്യം അറിയിച്ചു.

 

വിമാനമെത്തിയശേഷം എയർലൈൻ എജൻസിയുടെ സുരക്ഷാജീവനക്കാരെത്തി യാത്രക്കാരനെ തടഞ്ഞുവെച്ചു. തുടർന്ന് യാത്രക്കാരനെ വലിയതുറപോലീസിന് കൈമാറി.

Leave a Reply

Your email address will not be published.