മലപ്പുറം ജില്ലയിലെ ആരാധനാല യങ്ങളില്‍ നിയന്ത്രണം; ചടങ്ങുകളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ല; ഇന്ന് അഞ്ച് മുതല്‍ നിയന്ത്രണം നിലവില്‍ വരും.


കൊവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനത്തിന്റെ തോത് ഗണ്യമായി ഉയരുന്ന സാഹചര്യമാണുള്ളത്.
ജില്ലയിൽ 21.04.2021 തീയതി 15122 രോഗികൾ ചികിത്സയിലുണ്ട് . 22.04.2021 ന് 21.89 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ 2776 രോഗികൾ ഈ ഒന്നാം വരെ ദിവസം മാത്രം പോസിറ്റീവായിട്ടുളളതാണ്. ആകെ രോഗികളുടെ എണ്ണം 17898 ആണ് .
ദിവസംതോറും രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ പങ്കെടുക്കുന്ന ആരാധനാ ചടങ്ങുകൾ നിശ്ചിത എണ്ണത്തിലേക്ക് ലിമിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മത നേതാക്കളുടെ യോഗം ചേരുകയും
മേൽ യോഗങ്ങളിൽ അഭിപ്രായ സമന്വയത്തിലേക്കെത്തുകയും ചെയ്തിട്ടുളള സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ എത്തിച്ചേരുന്ന വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കുന്നത് ഉചിതമാകുമെന്ന് ബോധ്യപ്പെട്ടിട്ടുളളതാണ്.
പൊതു ജനങ്ങൾ പ്രാർത്ഥനകൾ സ്വന്തം വീടുകളിൽ വച്ച് തന്നെ നടത്തുകയും, ബന്ധുവീടുകളിൽ പോലും ഒത്തുകൂടാതിരിക്കുന്നത് ഉചിതമായതിനാൽ 2005 ലെ ദുരന്തനിവാരണ നിയമം 26 (2) , 30 (2) , (5) , 34 എന്നിവ പ്രകാരം മലപ്പുറം ജില്ലയിലെ എല്ലാ ആരാധനായലങ്ങളിലും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ചടങ്ങുകളിൽ 5 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നത് നിരോധിച്ച് കൊണ്ട് ജില്ലാ കലക്ടർ ഉത്തരവിറക്കി.