കാപ്പ ലംഘിച്ചു നാട്ടിലെത്തി കടലുണ്ടി സ്വദേശി റിമാൻ്റിൽ


പരപ്പനങ്ങാടി : കാപ്പ പ്രകാരം നാടുകടത്തിയ പ്രതി റിമാൻ്റിൽ.
കടലുണ്ടി നഗരം ആനങ്ങാടി വാടിക്കൽ ഷൌക്കത്ത് (40)നെയാണ് കാപ്പ ലംഘിച്ച് നാട്ടിലെത്തിയതിനെ തുടർന്ന് പോലീസ് പിടികൂടി റിമാൻഡ് ചെയ്തത്.
തൃശ്ശൂർ റെയിഞ്ച് ഡിഐജിയുടെ കാപ്പ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിൽ നിന്ന് നാട് കടത്തിയ പ്രതി വീണ്ടും ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്നാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
മലപ്പുറം എസ്പിയുടെ മേൽനോട്ടത്തിൽ താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നിർദ്ദേശത്തെ തുടർന്ന് പരപ്പനങ്ങാടി സി ഐ ഹരീഷിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അരുൺ പരമേശ്വരൻ, സിപിഒ മാരായ മുജീബ് റഹുമാൻ, രഞ്ജിത്ത്,അഭിലാഷ് ശ്രീനാഥ സച്ചിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിക്ക് നിലവിൽ നിരവധി അടിപിടി കേസുകളും കഞ്ചാവ്, മറ്റു മയക്കുമരുന്ന് വിൽപ്പന നടത്തിയതിലും കേസുകളും ഉണ്ട്.