പരപ്പനങ്ങാടി ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘടനം ചെയ്തു.


പരപ്പനങ്ങാടി : ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്‌ഘാടനം സി.എസ്.ഐ.മലബാർ മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടർ നിർവ്വഹിച്ചു. കോർപറേറ്റ് മാനേജർ റവ. സുനിൽ പുതിയാട്ടിൽ അധ്യക്ഷത വഹിച്ചു.
പ്രഥമാധ്യാപിക റെനറ്റ് ഷെറിന സെൽവരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ബിന്ദ്യ മേരി ജോൺ, പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സി. നിസാർ അഹമ്മദ്, റവ. ജേക്കബ് ഡാനിയൽ, റവ. സി.കെ.ഷൈൻ, നിയാസ് പുളിക്കലകത്ത്, ജോർജ് തോമസ്, ഷാജുവർഗ്ഗീസ്, ടി. അരവിന്ദാക്ഷൻ, നൗഫൽ ഇല്ലിയൻ,
റെനോൾഡ് വിൻസെൻ്റ് എന്നിവർ പ്രസംഗിച്ചു.പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി ശബ്‌നം മുരളി, പൂർവ്വ വിദ്യാർത്ഥികളായ നീലകണ്ഠൻ, കുമാരൻ, ഗിരീഷ് തോട്ടത്തിൽ, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി, എ.വി. രഘുനാഥ്, സമീർ, മൊയ്തിൻ കോയ, ടി. സുരേഷ്, എ.വി. സുജാതൻ, തുടങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, വിദ്യാർത്ഥികൾ, നാട്ടുകാർ പങ്കെടുത്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു.