കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട എ.വി.മുകേഷിന് നാട് യാത്രാമൊഴി നൽകി.


പരപ്പനങ്ങാടി ; റിപ്പോർട്ടിങിനിടെ പാലക്കാട് വെച്ച് കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി. മുകേഷിന് നാട് യാത്രാമൊഴി നൽകി. മൃതദേഹം ചെട്ടിപ്പടിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ബുധനാഴ്ചയാണ് മലമ്പുഴ കൊട്ടേക്കാട് വെച്ച് കാട്ടാനക്കൂട്ടത്തിൻ്റെ ദൃശ്യം പകർത്തുന്നതിനിടെ ആനയുടെ ആക്രമണത്തെ തുടർന്ന് മുകേഷ്കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടത്തിന് ശേഷം രാത്രി 12 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. കുടുംബാംഗങ്ങൾ, നാട്ടുകാർ, സഹപ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് മുകേഷിനെ അവസാനമായി ഒരുനോക്കുകാണാൻ വീട്ടിലെത്തിയത്.
മാതൃഭൂമി മാനേജിംങ് ഡയരക്ടർ ശ്രേയാംസ് കുമാർ, മാതൃഭൂമി മാനേജിംങ് എഡിറ്റർ പി.വി.ചന്ദ്രൻ, ജോ. മാനേജിംങ് എഡിറ്റർ പി.വി.നിധീഷ്, ദിനപത്രം ആൻഡ് ഡിജിറ്റൽ എഡിറ്റർ മനോജ് കെ ദാസ്, മാതൃഭൂമി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ രാജീവ് ദേവരാജ്, റീജണൽ മാനേജർ സുരേഷ് കുമാർ, പരപ്പനങ്ങാടി നഗരസഭാ ഉപാധ്യക്ഷ കെ. ഷഹർബാനു,
കൗൺസിലർമാരായ പി.പി. ഷാഹുൽ ഹമീദ്, പി.വി. മുസ്തഫ, ടി.കാർത്തികേയൻ, പി.ജയദേവൻ, സുമിറാണി, പി.ഒ.നസീമ, വിവിധ രാഷ്ട്രീയ പാർട്ടി പ്രാദേശിക നേതാക്കൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. കുടുംബാംഗങ്ങൾ, നാട്ടുകാർ, സഹപ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് മുകേഷിനെ അവസാനമായി ഒരുനോക്കുകാണാൻ വീട്ടിലെത്തിയത്.
എ.വി. മുകേഷിൻ്റെ നിര്യാണത്തിൽ മാതൃഭൂമിയുടെയും പത്രപ്രവർത്തക യൂണിയൻ്റെയും നേതൃത്വത്തിൽ അനുശോചിച്ചു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി. വിനീത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി നഗരസഭാ ഉപാധ്യക്ഷ കെ. ഷഹർബാനു,
കൗൺസിലർമാരായ പി.പി. ഷാഹുൽ ഹമീദ്, പി.വി. മുസ്തഫ, ടി.കാർത്തികേയൻ, പി.ജയദേവൻ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി. വിനീത, സെക്രട്ടറി എൻ.കിരൺ ബാബു, മാതൃഭൂമി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ രാജീവ് ദേവരാജ്, മാതൃഭൂമി മലപ്പുറം ബ്യൂറോ ചീഫ് സി.പി. ബിജു, അഡ്വ.എൻ. മുഹമ്മദ് ഹനീഫ, ഗിരീഷ് തോട്ടത്തിൽ, അരുൺ അമൃനാഥ്, കമാൻ്റർ ശശി, എൽ.ജെ.ഡി. ജില്ലാ സെക്രട്ടറി എം.സിദ്ധാർത്ഥൻ, പരപ്പനങ്ങാടി പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ഇഖ്ബാൽ പാലത്തിങ്ങൽ, പ്രസ്സ് ക്ലബ്ബ് അംഗങ്ങളായ ഹംസ കടവത്ത്, സുചിത്രൻ അറോറ എന്നിവർ സംസാരിച്ചു. സി.വി.രാജീവ് സ്വാഗതവും സാലിഹ് നന്ദിയും പറഞ്ഞു.