പരപ്പനങ്ങാടി സ്വദേശിയായ മാതൃഭൂമി ചാനൽ ക്യാമറാമാൻ കാട്ടാനയുടെ ആക്രമത്തിൽ മരിച്ചു.


പരപ്പനങ്ങാടി : റിപ്പോർട്ടിങ്ങിനിടെ മാതൃഭൂമി ന്യൂസ് പാലക്കാട് ക്യാമറാൻ എ.വി.മുകേഷ് അന്തരിച്ചു.
പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.
34 വയസ്സായിരുന്നു.
കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.
ഉടൻ തന്നെ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ,
ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്.
ഭാര്യ ടിഷ.
ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്നു.
ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ്.
ഡൽഹിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ‘അതിജീവനം’ എന്നപേരിൽ മാതൃഭൂമി ഡോട്ട് കോമിൽ,
നൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.