വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റി സീല്‍ ചെയ്തു; പൊന്നാനിയിലേത് തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്ക് കോളജിലും മലപ്പുറം മണ്ഡലത്തിലേത് മലപ്പുറം ഗവ.കോളജിലുമാണ് സൂക്ഷിക്കുന്നത്.


വോട്ടെടുപ്പിന് ശേഷം സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ച വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റുന്ന പ്രക്രിയ ശനി രാവിലെയോടെ പൂര്‍ത്തിയായി. മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോടോങ് റൂമുകളിലെത്തിച്ച് സീല്‍ ചെയ്തു.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകള്‍ മലപ്പുറം ഗവ.കോളജിലാണ് സൂക്ഷിക്കുന്നത്. ജനറല്‍ ഒബ്‌സര്‍വര്‍ അവദേശ് കുമാര്‍ തിവാരി, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ വി.ആര്‍ വിനോദ്, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അപൂര്‍വ ത്രിപാദി, ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ എസ്.ബിന്ദു, അസി. റിട്ടേണിങ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂമുകള്‍ സീല്‍ ചെയ്തത്.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്ക് കോളജിലാണ് സീല്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നത്.