NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നിയൂരിൽ എരുന്ത് വാരുന്നതിനിടെ മധ്യവയസ്‌കൻ കടലുണ്ടിപ്പുഴയിൽ മുങ്ങി മരി

 

മൂന്നിയൂർ കുന്നത്ത് പറമ്പിൽ പുഴയിൽ കക്ക വാരാൻ പോയയാൾ പുഴയിൽ മുങ്ങി മരിച്ചു.  കുന്നത്ത് പറമ്പ് സ്വദേശി പരേതനായ പുള്ളാടൻ രായിമിന്റെ മകൻ  ചുഴലി താമസക്കാരക്കാരനുമായ പുള്ളാടൻ സൈതലവി ( 56 ) ആണ് മുങ്ങിമരിച്ചത്.
കടലുണ്ടിപ്പുഴ എടത്തിരുത്തി കടവിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
 കൂടെഉണ്ടായിരുന്ന സുഹൃത്ത് സൈതലവിയെ കാണാതായതിനെ തുടർന്നാണ് മുങ്ങി താഴ്ന്ന വിവരം അറിയുന്നത്. നല്ല ആഴമുള്ള സ്ഥലത്ത് നിന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
സൗദി ജിസാനിൽ ജോലി ചെയ്യുന്ന സൈതലവി ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്നത്. അവധി കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ തിരിച്ച് പോവാനിരിക്കുകയായിരുന്നു.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
ഭാര്യ: ജമീല.
മക്കൾ; സുമയ്യ, ഷാഹിന, ശബീറലി

Leave a Reply

Your email address will not be published.