NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എൽ.ഡി.എഫ് തിരൂരങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ 

തിരൂരങ്ങാടി : എൽഡിഎഫ് തിരൂരങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ്  കൺവൻഷൻ ചെമ്മാട് താജ് ഓഡിറ്റോറിയത്തിൽ നടന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ജി. സുരേഷ് കുമാർ അധ്യക്ഷനായി.

 

മന്ത്രി വി. അബ്ദുറഹിമാൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കോളാടി, നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുൾ വഹാബ്, കേരള കോൺഗ്രസ് എം ജില്ല പ്രസിഡണ്ട് ജോണി പുല്ലത്താണി, എൻസിപി ജില്ല സെക്രട്ടറി പി മധു, ഐഎൻഎൽ സംസ്ഥാന എക്സിക്യുട്ടീവംഗം സി പി അൻവർ സാദത്ത്, ആർജെഡി ജില്ല സെക്രട്ടറി എം സിദ്ധാർത്ഥൻ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല സെക്രട്ടറി കമ്മു കൊടിഞ്ഞി, ജെഡിഎസ് മണ്ഡലം സെക്രട്ടറി സലാം തച്ചറക്കൽ, സിപിഎം ജില്ല കമ്മറ്റിയംഗം വി.പി. സോമസുന്ദരൻ, ഡിസിസി മുൻ സെക്രട്ടറി കെ.പി.കെ തങ്ങൾ, സ്ഥാനാർത്ഥി കെ.എസ്. ഹംസ എന്നിവർ സംസാരിച്ചു.

സി.പി.എം ഏരിയ കമ്മറ്റിയംഗം അഡ്വ. സി ഇബ്രാഹീം കുട്ടി സ്വാഗതവും കേരള കോൺഗ്രസ് ബി ജില്ല സെക്രട്ടറി ഇല്യാസ് കുണ്ടൂർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ : നിയാസ് പുളിക്കലകത്ത് (ചെയർമാൻ) വി.പി. സോമസുന്ദരൻ (കൺവീനർ) തയ്യിൽ അലവി (ട്രഷറർ).

തിരൂരങ്ങാടി മുൻസിപ്പൽ തിരഞ്ഞെടുപ്പ് കൺവൻഷനും ഇതോടപ്പം നടന്നു. ഭാരവാഹികൾ : സി പി നൗഫൽ (ചെയർമാൻ) എം പി ഇസ്മായിൽ (കൺവീനർ).

Leave a Reply

Your email address will not be published.