28 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി; രണ്ടുപേരെ അറസ്റ്റ് ചെയ്തു.


വാഹന പരിശോധനക്കിടെ 28 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്പന്നങ്ങള് പൊലീസ് പിടിച്ചെടുത്തു.
രണ്ടുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി പള്ളപ്രം പാലക്കവളപ്പില്‍ ഫാറൂഖ് (28), മലപ്പുറം വെളിയങ്കോട് കുറ്റിയാട്ടേല്‍ വീട്ടില്‍ റിയാസ് (38) എന്നിവരാണ് അറസ്റ്റിലായത്.
കുളനട പനങ്ങാട് ജങ്ഷന് സമീപം വ്യാഴാഴ്ച രാവിലെ 6.15ഓടെയാണ് വാഹനപരിശോധനക്കിടെ ഇവര്‍ പിടിയിലായത്.
പൊലീസ് പിടിച്ചെടുത്ത നിരോധിത പുകയില ഉല്പന്നങ്ങള് മലപ്പുറത്തുനിന്ന് അടൂര്‍ ഭാഗത്തേക്ക് പിക്അപ് വാനില്‍ എത്തിച്ച 56 ചാക്കില്‍ 30,750 ചെറിയ പാക്കറ്റ് ഹാന്‍സും 15 ചാക്കില്‍ 9750 പാക്കറ്റ് കൂളും ഉള്‍പ്പെട്ടിരുന്നു.
വിപണി വില 28,35,000 രൂപ വരുമെന്ന് കണക്കാക്കി. പത്തനംതിട്ട ജില്ല ഡാന്‍സാഫ് ടീം പിടികൂടിയ സംഘത്തെ പന്തളം പൊലീസിന് കൈമാറി. പ്രതികളെ അടൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.