കൊടക്കാട് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് കാർ ഇടിച്ചു പരിക്കേറ്റു ; കാർ നിർത്താതെ പോയി.

പ്രതീകാത്മക ചിത്രം

വള്ളിക്കുന്ന് : സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ വിദ്യാർത്ഥിനിയെ കാർ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയതായി പരാതി.
കൊടക്കാട് കെ.എച്ച്.എ.എം.എൽ.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി പൈനാട്ട് നവാസിന്റെ മകൾ ഫാത്തിമ റിസ്‌ല (9) യെയാണ് കാർ ഇടിച്ചു തെറിപ്പിച്ചത്.
വാഹനം നിർത്താതെ പോയി. കാലിന് പരിക്കേറ്റ റിസ്‌ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പരപ്പനങ്ങാടി പോലീസ് കേസ്സെടുത്തു