നിയാസ് പുളിക്കലകത്ത് ചിറമംഗലം എ.യു.പി. സ്കൂളിൽ വോട്ടു രേഖപ്പെടുത്തി


തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടി നഗരസഭയിലെ ചിറമംഗലം എ.യു.പി. സ്കൂളിൽ 18 എ നമ്പർ ബൂത്തിൽ വോട്ടു രേഖപ്പെടുത്തി.
രാവിലെ 7.30 ഓടെ ഭാര്യയും മകനുമൊത്താണ് വോട്ട് ചെയ്യാനെത്തിയത്. തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ ഒരു മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്.
ജനാധിപത്യ സംവിധാനത്തിൻറെ മൂല്യം നഷ്ട്ടപ്പെടുത്തുന്നവരുടെ അരുതായ്മകൾ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഈ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ നിർണ്ണായകമായ ചരിത്രം രേഖപ്പെടുത്തുമെന്നും അതൊരു വലിയ മാറ്റം അടയാളപ്പെടുത്തുമെന്നും നിയാസ് പുളിക്കലകത്ത് പറഞ്ഞു.